ബുദ്ധയോണം

0

 


മഹാബലി വാമന വിവാദങ്ങൾക്കിടയിൽ ചില ബുദ്ധമത വിചാരങ്ങൾ കൂടി

****************************

ബുദ്ധമതത്തിന` നല്ല അടിവേരുണ്ടായിരുന്ന ഒരു കാലത്ത് ശ്രാവണം എന്ന പദം ലോപിച്ചാണ` ഓണം ആയതെന്ന് ബുദ്ധമതാനുയികൾ വിശ്വസിക്കുന്നു.

 

ഓണം,തിരുവോണം എന്നീ പദങ്ങൾ ശ്രാവണത്തിൻറ്റെ തദ്ഭവങ്ങളാണ`

 

ബുദ്ധൻ ബോധോദയത്തിനുശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത്  ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നു.

 

ബുദ്ധനെ ശ്രമണൻ എന്നും ബുദ്ധശിഷ്യന്മാർ ശ്രമണന്മാർ എന്നും അറിയപ്പെട്ടിരുന്നു.വിനോദത്തിനും വിശ്രമത്തിനും ഉള്ള മാസം കൂടിയാണ` ശ്രമണമാസം.

 

മഞ്ഞാട-ഓണത്തിന` മഞ്ഞനിറം പ്രധാനമാണ`.

 

ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് ബുദ്ധൻ മഞ്ഞവസ്ത്രം നൽകിയതിനെയാണ`  മഞ്ഞമുണ്ടും മഞ്ഞപൂക്കളും സൂചിതമാക്കുന്നത്.

 

ഓണപൂവ് എന്നറിയപ്പെടുന്ന മഞ്ഞപൂവിന` അഞ്ചുദളങ്ങളാണുള്ളത്.

 

അത് ബുദ്ധമതവിശ്വാസികളുടെ പഞ്ചശീലചര്യകളെ സൂചിപ്പിക്കുന്നു.

 

ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ നടത്തിയ അക്രമങ്ങളെയും ഹിംസയേയും ഓർമിപ്പിക്കുന്നതാണ` ഓണതല്ലും വേലകളിയും പടയണിയുമൊക്കെ.

 

വാമനനോ മഹാബലിക്കോ ആർക്കുവേണമെങ്കിലും ആശംസകൾ നേരട്ടെ.

 

നമ്മൾ ആഘോഷിക്കുന്നത് സമത്വസുന്ദരമായ മിത്തിനെയും കാലത്തെയുമാണ`.

 

എല്ലാവർക്കും ഓണശംസകൾ

 

അവലംബം-വിവിധ ആർട്ടിക്കിളുകൾ

Post a Comment

0Comments
Post a Comment (0)