സരസകഥാകാരൻ എന്നറിയപ്പെട്ട അക്ബർ കക്കട്ടിൽ പറഞ്ഞ ഒരു കഥ.
ചാക്യാർകൂത്തും
ജഡ്ജും
-----------------------------------------------
ഒരു സ്കൂൾ
കലോൽസവത്തിൽ ചാക്യാർകൂത്തിന് വിധികർത്താവിനെ കിട്ടിയില്ല.സംഘാടകർ മൈക്ക്
അനൗൺസ്മെൻറ്റ് നടത്തി.ചാക്യാർ കൂത്ത് അറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഉടൻ
സ്റ്റേജിനു പിന്നിൽ വരണം.ആരും വന്നില്ല.പിന്നാലെ വന്ന അനൗൺസ്മെൻറ്റ്
ഇങ്ങനെ.കൂത്തുപറമ്പിൽ നിന്നും വന്ന ആരെങ്കിലുമുണ്ടെങ്കിൽ സ്റ്റേജിനുപിറകിൽ
എത്തണം.ഒരു പാവം കൂത്തുപറമ്പുകാരൻ ഓടികിതച്ചെത്തി.ചാക്യാർ കൂത്ത് ജഡ്ജ്
ചെയ്യണമെന്നായി സംഘാടകർ.ഞാനിന്നുവരെ കൂത്ത് കണ്ടിട്ടുപോലുമില്ലെന്ന്
വന്നയാൾ.സംഘാടകർ വിട്ടില്ല.താൻ കൂത്തുപറമ്പുകാരനല്ലേ ഇത്തിരി കൂത്തൊക്കെ
അറിയാതിരിക്കുമോ?
അതു ധാരാളം.അയാളെ പിടിച്ച് അങ്ങനെ വിധികർത്താവാക്കി.

