ആസ്വാദനത്തിന്റെ രുചിഭേദങ്ങൾ.

0


ആസ്വാദനത്തിൻറ്റെ രുചിഭേദങ്ങൾ.

 

ഭക്തർക്കുമുണ്ട് ആസ്വാദനത്തിന്റെ രുചിഭേദങ്ങൾ.

 

സാത്വിക ദൈവങ്ങളേക്കാൾ ന്യുജൻ ഭക്തർക്കിഷ്ടം ശാക്തികദൈവങ്ങളെയും ഘോഷനിർഭരമായ അവരുടെ ആചാരരീതികളെയുമാണ`.

 

സൗമ്യഭാവം പകർന്നാടുന്ന തെയ്യങ്ങളേക്കാൾ പ്രതിപത്തി അണിയറയിലും അരങ്ങിലും ആവേശവും ആരവവുമുതിർക്കുന്ന രൗദ്രമൂർത്തികളിലാണ`.

 

ആചാരങ്ങളെല്ലാം ആഘോഷമായി മാറുന്നു എന്നുള്ളതാണ`ഈ മേഖലയിലെ കാലാനുസാരിയായ പരിവർത്തനം.(ശബരി മലകയറ്റം ട്രക്കിങ് അനുഭവമാകുന്നതുപോലെ).

 

വിശ്വാസം മാറ്റിനിർത്തിയാൽ; വിരൽകൊണ്ട് ഏവവും വെർച്ച്വൽടെച്ച് നടത്താവുന്ന സൈബർലോകത്തെ മറികടന്ന്,അഭൂതപൂർവ്വമായ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെങ്കിൽ ആഘോഷങ്ങളുടെ പ്രകടനപരത വർദ്ധിപ്പിക്കണമെന്ന് ഏതുകമ്മിറ്റികാർക്കും നന്നായറിയാം.

 

അനാദികാലം മുതൽ പകൽ പ്രവൃത്തിക്കും വിനോദോപാധിക്കുമുള്ളതാണെങ്കിൽ  രാത്രി വിശ്രമത്തിനുള്ളതായിരുന്നു.

 

കരിമരുന്ന് ഇരവിനെ പകലാക്കുന്നു.

 ആഘോഷങ്ങളുടെ പകൽ രാത്രി അന്തരം ഇല്ലാതാക്കുന്നു.

ആഘോഷങ്ങൾക്ക് അന്ത്യമില്ലാതാകുന്നു. 

അതുകൊണ്ടുതന്നെ ഉൽസവകമ്മിറ്റികാർക്കു കമ്പം കരിമരുന്നിനോടും കരിവീരന്മാരോടുമാണ`.


Post a Comment

0Comments
Post a Comment (0)