എം.ആർ.ബി കവിതാശകലങ്ങൾ ( കവി
കുരീപ്പുഴ ശ്രീകുമാറിൻറ്റെ ഫേസ്ബുക്ക് പോസ്റ്റിൽനിന്നും)
കുടുംബാസൂത്രണം
സൃഷ്ടിയുടെ നേര്‍ക്കുള്ള
കരിങ്കൊടി പ്രകടനമാണോ
കുടുംബാസൂത്രണം?
*************
പുസ്തകാഭിപ്രായം
എഴുതുന്നവര്‍
മുറിവൈദ്യന്മാരാണ്.
അവര്‍ക്ക്
രോഗിയെ വേദനിപ്പിക്കാനല്ലാതെ
രോഗത്തെ അകറ്റാന്‍
കഴിയില്ല.
************
പദ്യം ഗദ്യം
പദ്യത്തിനും
ഗദ്യത്തിനും തമ്മില്‍
വ്യത്യാസമെന്താണ് ?
ഒന്നിന് മഹാകവിയുണ്ട്.
മറ്റതിന് അതില്ല.
************
കാല്‍ച്ചങ്ങല
കവിതയ്ക്കുമുണ്ട്
ഒരു കാല്‍ച്ചങ്ങല.
വ്യാകരണം.
കടലാസ്സു കൊണ്ടുള്ള
ഒരു കാല്‍ച്ചങ്ങല. .
***********
പുരുഷനും സ്ത്രീയും
പുരുഷനില്‍ നിന്ന്
ഒരാളുടെ ശബ്ദമേ കേള്‍ക്കൂ.
സ്ത്രീയില്‍ നിന്നോ?
ലോകത്തിന്‍റെ മുഴുവന്‍
കൊഞ്ചലുകളും.
***********
അനുരാഗത്തിന്‍റെ കയ്യില്‍
എന്താണുള്ളത്?
സൂക്ഷിച്ചു നോക്കൂ.
ഒരു പൂമാലയും
ഒരു കഷ്ണം കയറും.
***********
വിധി
ശീല കീറി
കമ്പി പൊട്ടി
തകരാറിലായ
ഒരു കുടയത്രേ
വിധി.
അത് അന്തസ്സില്‍ പിടിച്ചു
നടക്കുന്നവനാരോ
അവന്റെ സ്ഥിതി
അനുകമ്പാര്‍ഹം. .
************
സൂര്യനും ചന്ദ്രനും
കൂരിരുട്ട് രണ്ട്
കുഞ്ഞോമനകളെ പ്രസവിച്ചു.
സൂര്യനെയും ചന്ദ്രനെയും.
പക്ഷേ, എന്തു കഷ്ടം
തന്‍റെ കുഞ്ഞുങ്ങളുടെ കുളുര്‍മുഖം
സസ്നേഹമൊന്നു മുകരാന്‍
അതിനു കിട്ടുന്നില്ല.

