കർക്കിടക രാശി

0


കോൾ ഡിസ്കണക്റ്റ് ചെയ്തശേഷം അയാൾ മൊബൈലിലേക്ക് നോക്കി.

 

മൊബൈൽതാളുകളിലൊന്നിൽ ഫെയ്സ് ബുക്ക് നോട്ടിഫിക്കേഷൻ കനത്ത മുഴക്കങ്ങളായി റെഡ് അലേർട്ട് പ്രഖ്യാപിച്ച് ആസന്ന മരണത്തിനായി കാത്തു നിൽക്കുകയാണ`.

 

കാലപാശവുമായി ഇറങ്ങിയ വിരലുകൾ അതിനെ തൊട്ടു.

 

അയാളുടെ ആദ്യകാല പ്രഭാഷണങ്ങൾ ഫെയ്സ്ബുക്കിനെതിരായിരുന്നു.

 

അച്ചടി വായനയെ ഇല്ലാതാക്കി ഇ-വായനയെ പ്രോത്സാഹിപ്പിക്കും എന്നുള്ളതുകൊണ്ട്.

 

പിന്നീട് നാടോടുമ്പോൾ, സുഹൃത്തുക്കളിൽ ചിലരുടെ നിർബന്ധത്തിനു വഴങ്ങി അയാളും ഒരു അക്കൗണ്ട് തുടങ്ങി.ഒരാഴ്ച കൊണ്ട്  അക്കൗണ്ട് വാഗൺ സുഹൃത്തുകളുടെ പെരുപ്പം കൊണ്ട് ശ്വാസം മുട്ടി.

 

ഫെയ്സ്ബുക്ക് ചങ്ങാത്തം അവസാനിപ്പിച്ചുകൊണ്ട്, തന്റെ രോഗവിവരങ്ങളെകുറിച്ചുള്ള ഹൃദ്യവും ഹ്രസ്വവുമായ ഒരു കുറിപ്പായിരുന്നു അവസാനമായി അയാൾ പോസ്റ്റ് ചെയ്തത്.

 

അതിന്റെ പ്രതികരണങ്ങളിലൂടെ അയാൾ കണ്ണോടിച്ചു.

 

വാക്കുകളുടെ അർത്ഥഗരിമയെ കുറിച്ചും പദവിന്യാസത്തെകുറിച്ചും മറുവാക്കുകളും കഥകളും നിരത്തിയിട്ടിരിക്കുന്നു.

 

 രോഗവിവരം മാത്രം ആരും അന്വേഷിക്കുന്നില്ല. വിളിച്ചവർ വിരലിൽ എണ്ണാവുന്നവർ മാത്രം.

 

നേരിൽ കാണുമ്പോൾ മിണ്ടാതെ നടക്കുന്നവരും മുഖം കുനിച്ചുനടക്കുന്നവരും എങ്ങനെ  മിത്രങ്ങളായി?

… ഞാനവരുടെ മീഡിയ സുഹൃത്തുക്കൾ മാത്രമാണല്ലോ.......

                     *************

 കർക്കിടക രാശി എന്ന എന്റെ കഥയിലെ ഒരു ഭാഗം


Post a Comment

0Comments
Post a Comment (0)