ചെറുവത്തൂർ കുളം

0


ഏട എറങ്ങണ്ടത്? ബസ് കണ്ടക്ടർ

 

കൊളത്തിൽ?” നാടൻ ഭാഷയുടെ വഴക്കത്തിൽ മറുപടി

 

അടുത്തിരിക്കുന്നയാൾ കുളത്തിൽ തന്നെ ഇറങ്ങണോ പടവിലോ കരയിലോ ഇറങ്ങിയാൽ പോരെ എന്ന അർത്ഥത്തിൽ ദയനീയമായി നോക്കുന്നു

 

ഏട?” കേൾക്കാത്തതുകൊണ്ട് കണ്ടക്ടർ ഒന്നുകൂടി ചോദിക്കുന്നു

 

കൊളത്തിൽ.

 

ഇനി ഇവന്മാരെല്ലാംകൂടി കുളത്തിലേക്കാണോ വണ്ടി ഓടിക്കുന്നത് എന്ന അർത്ഥത്തിൽ സഹയാത്രികൻ ഒന്നുകൂടി നോക്കുന്നു

 

അപ്പോൾ ഉച്ചാരണ ശുദ്ധിയോടെ വീണ്ടും ചെറുവത്തൂർ കുളം

 

പറയുന്നത് ഈ സ്ഥലത്തെ മൂന്നുപേരിനെ കുറിച്ചാണ`.

 

ചെറുവത്തൂർ ആർ.ടി.ഓ ചെക്ക് പോസ്റ്റിനും ബസ് സ്റ്റാന്റിനും ഇടയിലുള്ള സ്റ്റോപ് ചെറുവത്തൂർ കുളംഎന്ന പേരിലാണ`.

 

എന്നാൽ ഇത് ബസ് യാത്രക്കാർക്കിടയിൽ മാത്രമേ ഇങ്ങനെ അറിയപ്പെടുന്നുള്ളൂ.മയിച്ച,മുണ്ടകണ്ടം ഭാഗങ്ങളിൽ ശുദ്ധജലവിതരണത്തിനായി സ്ഥാപിച്ച വാട്ടർ അതോററ്റിയുടെ ഇന്നത്തെ  കെട്ടിടം ഉള്ള സ്ഥലത്ത് മുൻപ് ഉണ്ടായിരുന്ന കുളം ആണ` ഈ പേരിനു നിദാനം.

 

ഇടതുപക്ഷത്തിന` സ്വാധീനമുള്ളതുകൊണ്ട് സഖാവ് വി.വിയുടെ സ്മരണാർത്ഥം ഇ സ്ഥലത്തിന` വി.വി നഗർ എന്ന് പേരുനൽകിയെങ്കിലും അത് പാർട്ടി ഭാരവാഹികളിലും ബോർഡിലും മാത്രമായി ഒതുങ്ങി.

 

നാട്ടുകാർ എൻ.എച്ച് പരിസരത്തെ വിളിക്കുന്നത് കൊവ്വൽ എന്ന പേരിലാണ`.

 

എൻ.എച്ചിൽ വേറെയും കൊവ്വൽ ഉള്ളതുകൊണ്ട് ബസ് കണ്ടക്ടന്മാർ നിരസിച്ചെങ്കിലും കൊവ്വൽ എന്ന പേരിനാണ` കൂടുതൽ സ്വീകാര്യത ലഭിച്ചതും ചരിത്രത്തോട് കൂടുതൽ ചേർന്നു നിൽക്കുന്നതും.

 

ക്ഷേത്രങ്ങളും കളരികളും അധീശത്വം നിലനിർത്തിയിരുന്ന നാട്ടിൽ നായർ പടയാളികൾ തമ്പടിച്ച സ്ഥലമായിരുന്നു കൊഴുവൽ എന്നറിയപ്പെട്ടത്. കൊഴുവൽ ലോപിച്ച് കൊവ്വൽ ആയി എന്ന് പറയപ്പെടുന്നു.(നീലേശ്വരത്ത് ഇപ്പോഴും പടിഞ്ഞാറ്റം കൊഴുവൽ ഉണ്ട്).

.തുലാം 17. കൊവ്വൽ ദേശിയ പാതയോരത്തെ വിഷ്ണുമുർത്തിക്ഷേത്രത്തിലെ ഉൽസവം കൊടിയിറങ്ങി.

 

പാലന്തായികണ്ണന` രക്ഷയായി നൽകിയ ചുരികയാധാരമായി തുളുനാട്ടിലേക്ക് എഴുന്നള്ളിയ പരദേവതയായ വിഷ്ണുമൂർത്തിയുടെ തെയ്യക്കോലം ഇവിടെ കെട്ടിയാടുമ്പോൾ ഉദയം കമ്പിക്കാത്തിടത്തിലും(വൈരജാത ക്ഷേത്രം) അസ്തമനം എന്റെ ചെറുവത്തൂർ അഴിവാതുക്കലിലുംഎന്ന് ഉരിയാടാറുണ്ട്.

 

പടിഞ്ഞാറ` അറബികടലിലെ അഴിമുഖം ലക്ഷ്യം വെക്കുന്ന കപ്പലുകൾക്ക് ഒരു കാലത്ത് അടയാളമായിരുന്നത് ക്ഷേത്രത്തിനു മുൻപിലുള്ള ഇഡു അഥവാ മൺകൂന.

 

പിന്നീട് കടൽ പിൻ വാങ്ങിയതായി പറയപ്പെടുന്നുണ്ടെങ്കിലും ക്ഷേത്രം ഇപ്പോഴും അറിയപ്പെടുന്നത് കൊവ്വൽ അഴിവാതുക്കൽ വിഷ്ണുമൂർത്തിക്ഷേത്രം എന്ന പേരിലാണ`


Post a Comment

0Comments
Post a Comment (0)